---
title: "'സേതുമാധവനെ കൊല്ലേണ്ടിയിരുന്നില്ല, മൂന്നാം ഭാഗം ചെയ്യാമായിരുന്നു; 'കിരീടം' 'ചെങ്കോൽ' അനുഭവങ്ങളുമായി ദിനേശ് പണിക്കർ"
english_title: "Dinesh Panicker Says Mohanlal Character Should Not Have Died In Chenkol-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374269/ dinesh-panicker-mohanlal-chenkol-kireedam-interview-new"
published_at: "2026-07-24T10:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62ee4319888_dinesh-panicker-mohanlal-chenkol-kireedam-interview.jpg"
keywords: ["Latest News", "Kireedam", "Chenkol", "Mohanlal", "Thilakan", "Dinesh Panicker"]
---

# 'സേതുമാധവനെ കൊല്ലേണ്ടിയിരുന്നില്ല, മൂന്നാം ഭാഗം ചെയ്യാമായിരുന്നു; 'കിരീടം' 'ചെങ്കോൽ' അനുഭവങ്ങളുമായി ദിനേശ് പണിക്കർ

> **Lead Summary:** **[**മലയാളികളുടെ എക്കാലത്തെയും നൊമ്പരമായ ക്ലാസിക് ചിത്രങ്ങളായ 'കിരീടം', 'ചെങ്കോൽ' എന്നിവയെക്കുറിച്ചുള്ള നിർമാതാവ് ദിനേശ് പണിക്കറുടെ വെളിപ്പെടുത്തലുകൾ ശ്രദ്ധ നേടുന്നു.'കിരീടം' തങ്ങളുടെ കരിയറിൽ വലിയ പേരുണ്ടാക്കിക്കൊടുത്ത ചിത്രമാണെന്നും എന്നാൽ 'ചെങ്കോൽ' നിർമ്മിക്കുന്ന ഘട്ടത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും ദിനേശ് പണിക്കർ പറഞ്ഞു.

## Article Content

**[**മലയാളികളുടെ എക്കാലത്തെയും നൊമ്പരമായ ക്ലാസിക് ചിത്രങ്ങളായ 'കിരീടം', 'ചെങ്കോൽ' എന്നിവയെക്കുറിച്ചുള്ള നിർമാതാവ് ദിനേശ് പണിക്കറുടെ വെളിപ്പെടുത്തലുകൾ ശ്രദ്ധ നേടുന്നു.'കിരീടം' തങ്ങളുടെ കരിയറിൽ വലിയ പേരുണ്ടാക്കിക്കൊടുത്ത ചിത്രമാണെന്നും എന്നാൽ 'ചെങ്കോൽ' നിർമ്മിക്കുന്ന ഘട്ടത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും ദിനേശ് പണിക്കർ പറഞ്ഞു.

ചിത്രത്തിൽ അർഹിക്കുന്ന പരിഗണനയോ നന്ദിസൂചകമായ ഒരു കാർഡോ പോലും ലഭിക്കാത്തതിൽ അന്ന് ചെറിയൊരു ഉടക്ക് ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും 'ചെങ്കോൽ' തിയേറ്ററുകളിൽ വലിയ വിജയമായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ആദ്യ ഭാഗത്തുണ്ടായിരുന്ന പോസിറ്റീവ് എനർജി രണ്ടാം ഭാഗത്തിൽ നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ടെന്നും സിനിമയിൽ ചില കുറ്റങ്ങൾ പറയാനുണ്ടെന്നും അദ്ദേഹം വിമർശിച്ചു. കിരീടത്തിൽ കരുത്തോടെ നിന്ന തിലകന്റെ കഥാപാത്രം ചെങ്കോലിൽ വളരെ ദുർബലമായിപ്പോയത് പ്രേക്ഷകർക്ക് ദഹിച്ചില്ലെന്നും ദിനേശ് പണിക്കർ അഭിപ്രായപ്പെട്ടു.

സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ചും അദ്ദേഹം പ്രത്യേക പരാമർശം നടത്തി. മോഹൻലാലിന്റെ സേതുമാധവൻ എന്ന കഥാപാത്രത്തെ ഒടുവിൽ കൊല്ലേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോഴത്തെയും തോന്നൽ. അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ ചിത്രത്തിന്റെ മൂന്നാം ഭാഗം കൂടി ചെയ്യാൻ സാധിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374269/ dinesh-panicker-mohanlal-chenkol-kireedam-interview-new)